ഉപഭോക്താക്കൾക്കായി ആപ്പിൾ പേ സേവനം ആരംഭിക്കാൻ കുവൈത്തിൽ അഞ്ച് ബാങ്കുകൾ തയാർ

  • 27/11/2022

കുവൈത്ത് സിറ്റി: പരമ്പരാഗതവും ഇസ്ലാമിക നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന മൂന്ന് ബാങ്കുകൾ ഉൾപ്പെടെ അഞ്ച് പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കൾക്കായി ആപ്പിൾ പേ സേവനം ആരംഭിക്കാൻ തയാറെടുക്കുന്നു. ഡിസംബർ ആറ് മുതലാണ് ഈ സേവനം നൽകാൻ ബാങ്കുകൾ ആരംഭിക്കുന്നത്. എല്ലാ കുവൈത്ത് ബാങ്കുകൾക്കും ആപ്പിൾ പേ ലോഞ്ച് ദിവസം ഒരേസമയം ആരംഭിക്കാൻ സാധിക്കില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, ഉപഭോക്താക്കൾക്കുള്ള സേവനത്തെ പിന്തുണയ്ക്കാനുള്ള ബാങ്കിംഗ് എബിലിറ്റി അവരുടെ സംവിധാനങ്ങൾ തയ്യാറാക്കിയ അഞ്ച് ബാങ്കുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.

ലോഞ്ച് ദിനത്തിൽ ചേരാൻ കഴിയാത്ത എല്ലാ ബാങ്കുകൾക്കും അതിന്റെ സിസ്റ്റങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ സേവനം സജീവമാക്കാനും ആപ്പിൾ പേ പേയ്‌മെന്റുകളിലേക്ക് കോൺഫിഗർ ചെയ്യാനും കഴിയും. ആപ്പിൾ പേ സേവനത്തിൽ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, പ്രധാന പ്രീപെയ്ഡ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. പ്രത്യേകമായി ശമ്പളവുമായും വിസ, മാസ്റ്റർകാർഡ് എന്നിവയുമായി ബന്ധപ്പെട്ടതുമായ എല്ലാ ബാങ്ക് അക്കൗണ്ടുകളെയും പിന്തുണയ്ക്കുന്നതും സേവനവുമായി ബന്ധിപ്പിക്കുന്നതും ഓരോ ബാങ്കിന്റെയും നയത്തെ ആശ്രയിച്ചായിരിക്കും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News