കുവൈത്തിലെ ഇന്ത്യൻ എംബസി ഭരണഘടനാ ദിനം ആചരിച്ചു

  • 27/11/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 72-ാമത് ഭരണഘടനാ ദിനം വിപുലമായി ആചരിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 26നാണ് ഭരണഘട‌ന ദിനം ആഘോഷിക്കുന്നത്. 1949 നവംബർ 26നാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. അത് 1950 ജനുവരി 26ന് പ്രാബല്യത്തിൽ വന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അടിസ്ഥാന പ്രമാണം ആഘോഷിക്കാനുും ഇന്ത്യയിലെ ഓരോ പൗരന്റെയും ഉത്സവവുമാണ് ഇന്ത്യൻ ഭരണഘടനാ ദിനമെന്ന് ചാർജ് ഡി അഫയേഴ്സ് സ്മിത പാട്ടീൽ പറഞ്ഞു.

ഭരണഘടന രൂപീകരിക്കപ്പെട്ട കാലത്തെ വെല്ലുവിളി നിറഞ്ഞ ആഗോളവും ആഭ്യന്തരവുമായ സാഹചര്യത്തെക്കുറിച്ചും സ്മിത പാട്ടീൽ പരാമർശിച്ചു. 15 സ്ത്രീകൾ ഉൾപ്പെടുന്ന ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളുടെ കാഴ്ചപ്പാടിന് അവർ പ്രണാമം അർപ്പിച്ചു. ഭരണഘടനയും ആമുഖം വായിച്ചു കൊണ്ടാണ് സ്മിത പാട്ടീൽ തന്റെ പ്രസം​ഗം അവസാനിപ്പിച്ചത്. ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ വിദ്യാർത്ഥികൾ അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി 16 വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News