കോളറ: കുവൈത്തിന്റെ സ്ഥിതി സുരക്ഷിതമാണെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 28/11/2022

കുവൈത്ത് സിറ്റി: അയൽരാജ്യങ്ങളിൽ കോളറ പടരുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ചുവെന്നും നിലവിൽ കുവൈത്തിന്റെ സ്ഥിതി സുരക്ഷിതമാണെന്നും ആരോ​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ്. രോഗം പടരുന്നത് തടയുന്ന ചില ഘടകങ്ങളിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. ജലസ്രോതസ്സുകളുടെ സുരക്ഷ ഉറപ്പാക്കി ശുചീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഇതുവരെ കോളറയുടെ ഒരൊറ്റ കേസ് മാത്രമാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

അത് കുവൈത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് ശേഷം രോ​ഗം ബാധിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ പാലിച്ച് കോൺടാക്റ്റുകൾ ട്രാക്ക് ചെയ്യുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും അൽ സനദ് വിശദീകരിച്ചു. രോ​ഗ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകളെ കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. കൈകൾ നന്നായി കഴുകുക, വെള്ളം, ജ്യൂസുകൾ എന്നിവ സ്വയം പായ്ക്ക് ചെയ്യുക, ഭക്ഷണം തയ്യാറാക്കുമ്പോൾ തിളപ്പിച്ചതോ കുപ്പിവെള്ളമോ ഉപയോഗിക്കുക, അജ്ഞാത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, സ്വയം പാചകം ചെയ്യുക തുടങ്ങിയ മുൻകരുതലുകൾ പാലിച്ച് ജാ​ഗ്രത തുടരാമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News