പ്രമേഹവും അമിത വണ്ണവും; ഗൾഫിൽ കുവൈത്ത് ഒന്നാമത്, മുന്നറിയിപ്പ്

  • 28/11/2022

കുവൈത്ത് സിറ്റി: പ്രമേഹത്തിന്റെയും അമിത വണ്ണത്തിന്റെയും കാര്യത്തിൽ ഗൾഫിൽ കുവൈത്താണ് ഒന്നാമതെന്ന് ഡയബറ്റിസ് അസോസിയേഷൻ മേധാവിയും എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് കൺസൾട്ടന്റുമായ ഡോ. വാലിദ് അൽ ദാഹി. ഇൻസുലിൻ കണ്ടുപിടിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്,കുവൈത്തിലെ പ്രമേഹ നിരക്ക് മുതിർന്നവരിൽ 25.5 ശതമാനം ആണ്. ടൈപ്പ് 2 പ്രമേഹത്തിന്റെ ഉയർന്ന നിരക്ക് ജനിതക ഘടനയും ജീവിതശൈലിയും ഉൾപ്പെടെ നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News