കുവൈത്ത് യൂണിവേഴ്സിറ്റിയിൽ ബഹിരാകാശ ശാസ്ത്ര പ്രദർശനം തുടങ്ങി

  • 29/11/2022

കുവൈത്ത് സിറ്റി: വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുവൈത്ത് യൂണിവേഴ്സിറ്റിയിലെ സയൻസ് ഫാക്കൽറ്റിയുടെ മേൽനോട്ടത്തിലുള്ള ബഹിരാകാശ ശാസ്ത്ര സാങ്കേതിക പ്രദർശനവും പരിപാടികളും ആരംഭിച്ചു. കുവവൈത്ത് സർവകലാശാല ആക്ടിംഗ് ഡയറക്ടർ ഡോ. സുആദ് അൽ ഫദ്‌ലിയുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കുന്നത്. രണ്ട് ദിവസം നീളുന്നതാണ് പ്രദർശനം. ഈ വർഷം അവസാനം വിക്ഷേപിക്കാനിരിക്കുന്ന കുവൈത്ത് ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1ന്റെ മുന്നോടിയായാണ്  ഈ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സന്ദർശിക്കുന്നതിനായാണ് പ്രദർശനത്തിൽ കാര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. അറിവിന്റെ പരിധി ഉയർത്തുകയും ഈ മേഖലയിൽ അവരുടെ താൽപ്പര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഈ പദ്ധതി ബഹിരാകാശ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിലും തന്ത്രപരമായ ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിലും ലക്ഷ്യമിടുന്നുവെന്ന് കുവൈത്ത് സാറ്റ് -1 ഉപഗ്രഹം നിർമ്മിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമുള്ള പ്രോജക്ട് മാനേജർ ഡോ. ഹാല അൽ ജസ്സർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News