കുവൈത്തിൽ 44 % പേർ വിഷാദം അനുഭവിക്കുന്നവർ; ആശങ്കയേറ്റി സർവേ ഫലം

  • 29/11/2022


കുവൈത്ത് സിറ്റി: മാനസികാരോഗ്യത്തെക്കുറിച്ച് അയാദി പ്ലാറ്റ്ഫോം നടത്തിയ സർവേയിൽ 76 ശതമാനം വ്യക്തികളും ഉത്കണ്ഠ അനുഭവിക്കുന്നുവെന്ന് കണ്ടെത്തൽ. ചോദ്യാവലി തയാറാക്കി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള 5,000-ത്തിലധികം ആളുകളെ ഉൾ‌പ്പെടുത്തിയാണ് സർവേ നടന്നത്. അതിൽ ഏകദേശം 44 ശതമാനവും കുവൈത്തിൽ നിന്നുള്ളവർ ആയിരുന്നു. 62 ശതമാനം പേർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. 42 ശതമാനം പേർ കടുത്ത വിഷാദം അനുഭവിക്കുന്നും ആണ് റിപ്പോർട്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ 100,000 വ്യക്തികൾക്ക് മൂന്ന് സൈക്യാട്രിസ്റ്റുകൾ മാത്രമാണ് ഉള്ളതെന്ന് അയാദി സംരംഭത്തിന്റെ സിഇഒ ലത്തീഫ അൽ എസ്സ പറഞ്ഞു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പൊതുവെ മിഡിൽ ഈസ്റ്റിൽ വേണ്ടത്ര നൽകുന്നില്ല. ഗൾഫ് സഹകരണ കൗൺസിലിന്റെ രാജ്യങ്ങളിൽ കുറഞ്ഞത് 15 ശതമാനം ആളുകളെങ്കിലും അല്ലെങ്കിൽ എട്ട് ആളുകളിൽ ഒന്നിലധികം പേർ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News