വർക്ക് പെർമിറ്റ് ഓൺലൈൻ സംവിധാനത്തിൽ ക്രമക്കേട് കണ്ടെത്തിയെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 29/11/2022

കുവൈത്ത് സിറ്റി; വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനത്തിൽ ചില ക്രമക്കേട് നടത്താനുള്ള ശ്രമങ്ങൾ കണ്ടെത്തിയതായി മാൻപവർ അതോറിറ്റി സ്ഥിരീകരിച്ചു. ഏഷ്യക്കാർക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കാനുള്ള സംവിധാനത്തിലാണ് കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങൾ നടന്നത്. തുടർന്ന് ഇവ അംഗീകാരത്തിന് ശേഷം ദേശീയത അറബ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. 

ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റും ഒരു സംഘം ജീവനക്കാരും ഈ ക്രമക്കേട് തുറന്നുകാട്ടിയെന്ന് അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. സംവിധാനത്തിൽ കൃത്രിമം കാണിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കമ്പനികളുടെ ഉടമസ്ഥരിൽ നിന്നോ അവരുടെ പ്രതിനിധികളിൽ നിന്നോ പാസ്‌വേഡ് നേടിയാകും ക്രമക്കേട് നടത്തിയതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News