കുവൈത്തികൾക്കും താമസക്കാർക്കുമായി പുതിയ വായ്പകൾ

  • 29/11/2022

കുവൈത്ത് സിറ്റി: ഓട്ടോമോട്ടീവ് മേഖലയ്ക്ക് പുതിയ സാമ്പത്തിക പാക്കേജുകൾ നൽകാൻ ബാങ്കുകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ബാങ്കിംഗ് മത്സരം സമീപഭാവിയിൽ വർധിക്കുമെന്നുള്ള സൂചനകളാണ് റിപ്പോർട്ടിലുള്ളത്. കാർ ഫിനാൻസിംഗ്  മേഖലയിൽ വരാനിരിക്കുന്ന കടുത്ത മത്സരം നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്താക്കളിലേക്കും എത്തപ്പെടും. കൂടാതെ വായ്പകൾ ലഭിക്കുന്നവരിൽ കുവൈത്തികളും പ്രവാസികളും   ഉൾപ്പെടുന്നുണ്ട്.

അതുപോലെ ബിദൂനികൾക്കും  കാർഡ് സാധുതയുള്ളതാണെന്ന വ്യവസ്ഥയിൽ വായ്പ ലഭിക്കും. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ആവശ്യമായ വായ്പ തുകയ്ക്ക് ആനുപാതികമായ ശമ്പളം, പ്രോത്സാഹജനകമായ ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങി കൊവിഡിന് മുമ്പുള്ള വായ്പാ വ്യവസ്ഥകൾ ഉപഭോക്താവ് എത്രത്തോളം പാലിക്കുന്നു എന്നതാണ് വായ്പ നൽകുന്നതിനുള്ള പ്രധാന വ്യവസ്ഥകളെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News