ഹവല്ലിയിൽ കെട്ടിടത്തിൽ തീപിടുത്തം; 6 പേർക്ക് പരിക്കേറ്റു.

  • 29/11/2022

കുവൈത്ത് സിറ്റി :  ഹവല്ലിയിൽ  ഒരു കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ 6 പേർക്ക് പരിക്കേറ്റു. തീപിടുത്തത്തെത്തുടർന്ന് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെത്തുടർന്ന് ഹവല്ലി, സാൽമിയ അഗ്നിശമന സേനകൾ സംഭവസ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ച് തീയണച്ചു.  അപകടത്തെത്തുടർന്ന് 6 പേർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു , അവരെ ചികിത്സയ്ക്കായി എമർജൻസി മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ അന്വേഷണ മാനേജ്‌മെന്റ് ടീം ആരംഭിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News