154 കുപ്പി മദ്യവുമായി ഏഷ്യക്കാരൻ മഹ്ബൂലയിൽ അറസ്റ്റിൽ

  • 29/11/2022


കുവൈത്ത് സിറ്റി : മഹ്ബൂള, മംഗഫ് മേഖലകളിലെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 154 കുപ്പി പ്രാദേശിക മദ്യം കൈവശം വച്ചിരുന്ന ഒരു ഏഷ്യൻ പ്രവാസിയെ അൽ-അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ വൈകുന്നേരം മഹ്‌ബൂല ഏരിയയിലെ അഹമ്മദി സെക്യൂരിറ്റി പട്രോളിങ്ങിൽ സംശയം തോന്നിയ ഒരു കാർ പിന്തുടരുകയും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു , തുടർന്ന്  രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടി ഇയാളുടെ കാർ പരിശോധിച്ചപ്പോൾ 154 കുപ്പി മദ്യം കണ്ടെത്തി.  ചോദ്യം ചെയ്തപ്പോൾ താൻ മദ്യം നിർമ്മിച്ച് ഉപഭോക്താക്കൾക്ക് വിൽക്കുന്നതായി ഇയാൾ സമ്മതിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News