വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ നേരിടാനായി പുതിയ നടപടികളുമായി കുവൈത്ത് സർക്കാർ

  • 29/11/2022


കുവൈത്ത് സിറ്റി: വ്യാജ അക്കൗണ്ടുകളെ നേരിടാനും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശ്നങ്ങളും ആശയക്കുഴപ്പവും ഉണ്ടാക്കുന്നവരെ കണ്ടെത്തുന്നതിനുമായി പുതിയ നടപടികൾ. സ്വാതന്ത്ര്യങ്ങളോട് മുൻവിധികളില്ലാതെ ഇടപ്പെട്ട് കൊണ്ടാണ് നടപടി സ്വീകരിക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ചിഹ്നങ്ങൾ ഉപയോ​ഗിക്കുകും ചെയ്യുന്ന നിരവധി വ്യാജ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇത്തരം സംശയാസ്പദമായ അക്കൗണ്ടുകൾക്ക് പിന്നിൽ ആരാണെന്നും അവ കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും അസൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, കമ്മ്യൂണിക്കേഷൻസ് അതോറിറ്റി എന്നിവ തമ്മിൽ തീവ്രമായ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ് നടക്കുന്നത്. ജനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും ഐക്യം സംരക്ഷിക്കുന്നതിനും അപകീർത്തിപ്പെടുത്തൽ തടയുന്നതിനും സൈബർ കുറ്റകൃത്യ നിയമങ്ങൾ പ്രയോ​ഗിക്കാൻ സർക്കാർ താത്പര്യപ്പെടുന്നുവെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News