രണ്ടാമത്തെ സാറ്റ്ലൈറ്റ് ഒരുക്കുന്നതിനായി പ്രവര്‍ത്തിച്ച് കുവൈത്തിലെ വിദ്യാര്‍ത്ഥികള്‍

  • 29/11/2022


കുവൈത്ത് സിറ്റി: രാജ്യത്തിന് അഭിമാനമാകാന്‍ രണ്ടാമത്തെ സാറ്റ്ലൈറ്റ് ഒരുക്കുന്നതിനായി പ്രവര്‍ത്തനം തുടങ്ങി വിദ്യാര്‍ത്ഥികള്‍. കുവൈത്ത് സാറ്റ്-2 എന്ന പേരിൽ രണ്ടാമത്തെ ഉപഗ്രഹം നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കാനുള്ള പരിശ്രമങ്ങളാണ് 45 വിദ്യാർത്ഥികൾ നടത്തുന്നത്. ഈ വർഷം അവസാനം കുവൈത്തി സാറ്റലൈറ്റ് കുവൈത്ത് സാറ്റ്-1 വിക്ഷേപിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബഹിരാകാശ ശാസ്ത്ര സാങ്കേതിക പ്രദർശനവും പരിപാടികളും കുവൈത്ത് സര്‍വകലാശാല സയന്‍സ് ഫാക്കല്‍റ്റി നടത്തുന്നുണ്ട്. 

ബഹിരാകാശ പ്രോജക്ട് മാനേജ്മെന്റ് മേഖലയിൽ തന്ത്രപ്രധാനമായ രീതിയിൽ രാജ്യത്തിന്റെ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് സാറ്റ്-1 എന്ന ഉപഗ്രഹത്തിന്റെ നിർമ്മാണത്തിനും വിക്ഷേപണത്തിനുമുള്ള പ്രോ​ജക്ട് മാനേജർ ഡോ. ഹലാ അൽ ജസ്സർ പറഞ്ഞു. ഉപഗ്രഹത്തിലെ ക്യാമറകൾ വഴി ഇമേജിംഗ് സാങ്കേതികവിദ്യയുടെ കൃത്യത വികസിപ്പിക്കാനും ബഹിരാകാശത്ത് നിന്ന് എടുക്കുന്ന ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗവേഷണ, ശാസ്ത്ര ഏജൻസികളിലും കേന്ദ്രങ്ങളിലും അവ ഉപയോഗിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News