കുവൈത്ത് ആകാശത്ത് ജുപ്പിറ്റര്‍, വീനസ്, മാഴ്സ്, സാറ്റേണ്‍ ദൃശ്യമാകും

  • 29/11/2022

കുവൈത്ത് സിറ്റി: ഈ ദിവസങ്ങളിൽ കുവൈത്തിന്‍റെ ആകാശത്ത് തിളങ്ങുന്ന നാല് ഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ഷെയ്ഖ് അബ്‍ദുള്ള അൽ സലേം കൾച്ചറൽ സെന്‍റര്‍ അറിയിച്ചു. അവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും.  ജുപ്പിറ്റര്‍, വീനസ്, മാഴ്സ് എന്നീ ഗ്രഹങ്ങളാണ് ദൃശ്യമാവുക. സൂര്യാസ്തമയത്തിന് ശേഷം അരമണിക്കൂർ നേരം നഗ്നനേത്രങ്ങൾ കൊണ്ട് വീനസിനെ കാണാൻ കഴിയും. അതേസമയം, സാറ്റേണ്‍ രാത്രി 10:18 ന് കാണാൻ കഴിയും. സൂര്യാസ്തമയം മുതൽ പുലർച്ചെ 1:23 വരെ ആകാശത്ത് ജുപ്പിറ്ററിനെ കാണാനാകും. സൂര്യാസ്തമയം മുതൽ പുലർച്ചെ 1:23 വരെ ആകാശത്ത് മാഴ്സും ദൃശ്യമാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News