ഫ്ലൈ വേൾഡ് ലക്ഷുറി ടൂറിസം റിസേർച് സെന്റർ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു

  • 29/11/2022

കുവൈറ്റ് സിറ്റി :  Fly World Luxury- Tourism Research സെന്റർ JIC ഗ്രൂപ്പ് പ്രധാനമായും ദേശിയ അന്തർദേശിയ വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന ബഹുനിർവഹണ സ്ഥാപനമാണ്. പുതുലോകം മുന്നിൽ കണ്ട് നവീകരിച്ച ആശയങ്ങൾ പല വ്യവസായ മേഖലകളിൽ സ്വാധീനിച്ച് ആഗോളത്തലത്തിൽ "ജിഡിപി" ക്ക് പോഷണം നൽകി വികസനം നടപ്പിലാക്കുന്നു. 195 രാജ്യങ്ങളിലെ വ്യവസായ മേഖലകളിൽ വിശ്വാസത്തോടെയും സുതാര്യതയോടെയും സേവനം അനുഷ്ഠിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു.

Fly World Luxury- Tourism Research സെന്റർ JIC ഗ്രൂപ്പിന്റെ ആശയത്തിന്റെയും നിർവഹണ ലക്ഷ്യത്തിന്റെയും ഫലമാണ്. ആഗോള സാമ്പത്തിക വ്യവസ്ഥിതിക്ക് ഉറപ്പ് നൽകുന്ന വേരുകൾ ട്രാവൽ ആൻഡ് ടൂറിസം മേഖലയാണ് എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. ഓരോ രാജ്യത്തിന്റെയും പ്രധാന ജിഡിപി ആശ്രിത മേഖലയായും, തൊഴിലാളി അനുപാതത്തിൽ പത്തിൽ ഒരാൾ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരായും സർവ്വേകൾ വെളിപ്പെടുത്തുന്നു. ആധുനികവത്കരണത്തിൽ യാത്ര മേഖലകളിലെ ഓൺലൈൻ സേവന ഉറവിടങ്ങൾക്ക് താല്പര്യം കൂടുകയും ഓഫ്ലൈൻ യാത്ര സേവനങ്ങൾക്ക് പ്രീതിക്കുറയുകയും ചെയ്തു.

ഇത് മൂലം ജനങ്ങൾക്ക് ട്രാവൽ & ടൂറിസം മേഖലയെക്കുറിച്ചുള്ള അവബോധം കുറയുകയും, നിരവധി ട്രാവൽ ഏജൻസികൾ സേവനം നിർത്തലാക്കുകയും ചെയ്തു. ഒപ്പം കോവിഡ്-19 മഹാമാരി വിതച്ച നാശത്തിൽ ഒട്ടനവധി നഷ്ടങ്ങൾ ഈ മേഖല സഹിക്കുകയുണ്ടായി. ഈ പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തുകയും അതിനെ അടിസ്ഥാനമാക്കി സൃഷ്ടിച്ച വ്യത്യസ്ത ആശയമായ Fly World Luxury കുവൈറ്റിൽ സേവനം ആരംഭിക്കുകയും ചെയ്തു. 

ടൂറിസ്റ്റ് യാത്രക്കാർക്ക് അഭൂതപൂർവമായ ആഡംബര സേവനങ്ങൾ ഉറപ്പ് നൽകികൊണ്ട് പുതിയ വ്യവസായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഓഫ്ലൈൻ സേവനങ്ങളുടെ ഹൈബ്രിഡ് പതിപ്പ് എല്ലാ യാത്ര സേവനങ്ങളും ഒരു കുടകീഴിൽ ലഭ്യമാക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ വിശ്വാസം, താല്പര്യം എന്നിവ നിലനിർത്തുകയും ചെയ്യുമെന്ന്  Fly World Luxury മാനേജ്‌മന്റ് കുവൈത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജോബിൻ പി ജോൺ (എംഡി),  സുരേഷ് തോമസ് (സിഇഒ),  മുഹമ്മദ് ഈസ (ഐടി മാനേജർ), അഭിലാഷ് മുരളീധരൻ (ബിഡിഎം), ജോയ്സ് ജോസഫ് (സിഎഫ്ഒ) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News