കുവൈത്തിൽ ചില മരുന്നുകളുടെ സ്റ്റോക്ക് തീര്‍ന്ന അവസ്ഥ; പ്രതിസന്ധി അതിരൂക്ഷം

  • 30/11/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ചില മരുന്നുകളുടെ സ്റ്റോക്ക് എതാണ്ട് പൂര്‍ണമായി ഇല്ലാതായ അവസ്ഥയാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളുപ്പെടുത്തി. , ഗുണമേന്മയില്‍ സമാനമായ ബദലുകളുടെ ലഭ്യത ഉണ്ടായിരുന്നിട്ടും ചില മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കാനാവാത്ത അവസ്ഥയാണുള്ളത്. മരുന്ന് ലഭ്യതയിലെ പ്രതിസന്ധി ഓരോ ദിവസം കഴിയുമ്പോഴും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദി ചില ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ മോശം സ്റ്റോക്കിൽ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു.

സ്റ്റോക്ക് ഉറപ്പാക്കുന്നതിന് വേഗത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാനാണ് മന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. മരുന്നുകളുടെ ദൗർലഭ്യം ഇപ്പോൾ സർക്കാർ മേഖലയില്‍ മാത്രമായി ഒതുങ്ങുന്നില്ല. സ്വകാര്യമേഖലയിലെ സൗകര്യങ്ങളിൽപ്പോലും ക്ഷാമം തുടങ്ങിയിട്ടുണ്ട്. സർക്കാർ മേഖലയിലെ ചില ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ അഭാവം സ്വകാര്യമേഖലയിലെ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. കാരണം രണ്ട് മേഖലകളും ഒരേ കമ്പനികളില്‍ നിന്നാണ് മരുന്ന് എത്തുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News