മുനിസിപ്പാലിറ്റിയിലെ കുവൈത്തിവത്കരണം 100 ശതമാനത്തിലേക്ക്

  • 30/11/2022

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ നിയമ വിഭാഗത്തിലെ കൺസൾട്ടന്‍റുമാരുടെ കുവൈത്തിവത്കരണം ഒരു വർഷത്തിനുള്ളിൽ 100 ​​ശതമാനത്തിലെത്തുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്‍ദുള്‍ അസീസ് അൽ മൊജെൽ അറിയിച്ചു. പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുനിസിപ്പാലിറ്റിയിലെ ഉപദേശകരുടെ എണ്ണം 127 ആയിട്ടുണ്ട്. മൂന്ന് പ്രവാസികൾക്ക് പുറമേ, വിദേശികളുടെയെല്ലാം കരാർ ഒരു വർഷത്തിനുള്ളിൽ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ചൊവ്വാഴ്ചത്തെ റെഗുലർ സെഷനിൽ ദേശീയ അസംബ്ലിയില്‍ സമർപ്പിച്ച നിരവധി നിർദ്ദേശങ്ങൾ അംഗീകരിച്ചു. പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റി സോഷ്യൽ സെക്യൂരിറ്റിക്കായുള്ള പൊതു സ്ഥാപനത്തിൽ നടന്ന അഴിമതികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കണമെന്ന അഭ്യർത്ഥന ഉൾപ്പെടെ അംഗീകരിച്ചിട്ടുണ്ട്. എംപി അബ്‍ദുള്ള അൽ മുദാഫ് പൊതു ഫണ്ട് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ശാസനകളുടെയും നിയമനിർമ്മാണങ്ങളുടെയും വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്യാൻ പൊതുഫണ്ട് സംരക്ഷിക്കാനുള്ള കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News