കുവൈത്തിലെ സിൽക്ക് സിറ്റി, ബുബിയാൻ ദ്വീപും വികസന പദ്ധതി നടത്തിപ്പ് പരാജയമെന്ന് റിപ്പോര്‍ട്ട്

  • 30/11/2022


കുവൈത്ത് സിറ്റി: സിൽക്ക് സിറ്റിയും ബുബിയാൻ ദ്വീപും വികസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിൽ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ പരാജയം ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ട്. മന്ത്രാലയങ്ങളെയും സർക്കാർ വകുപ്പുകളെയും കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 107,163 കുവൈത്തി ദിനാര്‍ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതിൽ ജനറല്‍ സെക്രട്ടേറിയറ്റ് പരാജയമാണെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. 

ആർട്ടിക്കിൾ 52ന്‍റെ ലംഘനമായ സിൽക്ക് സിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിനും (സുബിയ), ബുബിയാൻ ദ്വീപിനുമായി രൂപീകരിച്ച വർക്ക് ടീമുകളെക്കുറിച്ചും റിക്രൂട്ട്‌മെന്റുകളെക്കുറിച്ചും ആവശ്യമായ വിവരങ്ങൾ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ജനറൽ സെക്രട്ടേറിയറ്റ് നൽകിയിട്ടില്ലെന്ന് ബ്യൂറോ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 2020 ജൂലൈ 30 മുതൽ 2021 ഏപ്രിൽ നാല് വരെയുള്ള കാലയളവിൽ തങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച ചിലർക്ക് സെക്രട്ടേറിയറ്റ് പ്രതിമാസ ബോണസ് നൽകിയതായി സിൽക്ക് സിറ്റിയുടെയും ബുബിയാൻ ദ്വീപിന്റെയും വികസനത്തിനായുള്ള ആറാമത്തെ പരിപാടിയെക്കുറിച്ചുള്ള കുറിപ്പുകളിൽ ബ്യൂറോ വിശദീകരിച്ചു. 49,200 കുവൈത്തി ദിനാര്‍ ഇത്തരത്തില്‍ നല്‍കിയതാണ് പ്രശ്നമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News