കുവൈത്തിലെ വിവാഹമോചനക്കേസുകളുടെ എണ്ണത്തിൽ വര്‍ധനവ്

  • 30/11/2022


കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വർഷം ആദ്യം മുതൽ വിവാഹമോചനക്കേസുകളുടെ എണ്ണത്തിൽ വര്‍ധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ 11 മാസത്തിനിടെ രാജ്യത്ത് 636 വിവാഹമോചന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിൽ ഏറ്റവും കൂടുതൽ കുവൈത്തികളുടേതാണ്,  399 കേസുകൾ. കുവൈത്തികളല്ലാത്തവരുടെ 237 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍, ഇത്രയധികം വിവാഹമോചനക്കേസുകളിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 

അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 14,677 വിവാഹങ്ങളെ അപേക്ഷിച്ച്, ഈ വർഷം ആദ്യം മുതൽ കുവൈത്തില്‍ 11,451 വിവാഹങ്ങളാണ് നടന്നത്. വർഷാരംഭം മുതൽ രജിസ്റ്റർ ചെയ്ത വിവാഹമോചന കേസുകൾ ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത മൊത്തം വിവാഹങ്ങളുടെ 5.55 ശതമാനമാണ്. കുവൈത്തികൾക്കിടയിലെ വിവാഹമോചന കേസുകൾ മൊത്തം വിവാഹങ്ങളുടെ 3.5 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News