പ്രതിശീർഷ വൈദ്യുതി ഉപഭോഗ നിരക്കിലും റെക്കോർഡിട്ട് കുവൈത്ത്

  • 30/11/2022



കുവൈത്ത് സിറ്റി: കുവൈത്ത് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ജല ഉപഭോഗ നിരക്കുകളിലൊന്ന് രേഖപ്പെടുത്തിയതിന് പിന്നാലെ 2021ലെ പ്രതിശീർഷ വൈദ്യുതി ഉപഭോഗ നിരക്കിലും ഇപ്പോൾ റെക്കോർഡ് സ്ഥാപിച്ചു. രാജ്യത്തിന്റെ പ്രതിദിന പ്രതിശീർഷ ഉപഭോഗ നിരക്ക് മണിക്കൂറിൽ 45.1 കിലോവാട്ട് എന്ന നിലയിലെത്തി. വൈദ്യുതി ഉപഭോഗത്തിലെ വർധനവ് 15.9 ശതമാനത്തിലേക്കാണ് എത്തിയിട്ടുള്ളത്. 1993-ൽ 13.2 ശതമാനം എന്ന നിലയിൽ പ്രതിശീർഷ ഉപഭോഗ നിരക്ക് മണിക്കൂറിൽ 30.6 കിലോവാട്ട് ആയതിന്റെ റൊക്കോർഡ് ആണ് തിരുത്തിയത്. 

സ്റ്റേഷനുകളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഊർജം, ഇവയിൽ നിന്നുള്ള നഷ്ടം കുറയ്ക്കാതെയാണ് പ്രതിശീർഷ ഉപഭോഗം കണക്കാക്കുന്നത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പ്രതിശീർഷ വൈദ്യുതി ഉപഭോഗത്തിന്റെ ഉയർന്ന നിരക്കിന്റെ കാരണങ്ങൾ പഠിക്കണമെന്ന അഭ്യർത്ഥന മുന്നോട്ട് വച്ചിട്ടുണ്ട്. ഉൽപ്പാദന സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനായി മന്ത്രാലയം വാങ്ങുന്ന എണ്ണയുടെ കാര്യത്തിലും വർധനവ് ഉണ്ടാകും. നിലവിലെ ഉയർന്ന എണ്ണവിലയുടെ സാഹചര്യത്തിൽ ഭീമമായ നഷ്ടം രാജ്യത്തിന് ഉണ്ടാകുമെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News