എച്ച്‌ഐവി അണുബാധ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നായി കുവൈറ്റ്

  • 30/11/2022

കുവൈത്ത് സിറ്റി: വളരെ കുറഞ്ഞ എച്ച്‌ഐവി അണുബാധയുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്ന് ആരോഗ്യ മന്ത്രാലയം. എച്ചഐവി ബാധിച്ചുള്ള മരണനിരക്ക് വളരെ കുറവാണെന്നും അവയിൽ മിക്കതും വൈറസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഏറ്റവും പുതിയ ചികിത്സാ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് കുവൈത്തിൽ ചികിത്സ നൽകുന്നത്. ഇത് എച്ച്ഐവി ബാധിച്ചവർക്ക് സാധാരണ നിലയിൽ തന്നെ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

എയ്‌ഡ്‌സിനെ പ്രതിരോധിക്കാൻ മന്ത്രാലയത്തിന് ദേശീയ തലത്തിൽ തന്നെ ഒരു സ്ട്രാറ്റജി ഉണ്ട്. ഇത് പ്രവർത്തന രേഖയായി കണക്കാക്കുകയും എയ്‌ഡ്‌സ് രഹിത സമൂഹത്തിനായുള്ള കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാർട്ടിം​ഗ് പോയിന്റായി കണക്കാക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദാഫ് പറ‍ഞ്ഞു. ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ഇന്ന് എയ്ഡ്‌സ് ഓഫീസ് സംഘടിപ്പിച്ച ശിൽപശാലയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News