കുവൈറ്റ് നാഷണൽ ബാങ്ക് മാരത്തണിന്റെ വേദി മാറ്റാൻ നിർദേശം; സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് വിമർശനം

  • 30/11/2022



കുവൈത്ത് സിറ്റി: കമ്മറ്റി അംഗങ്ങളുടെ സമ്മർദങ്ങൾക്ക് ആഭ്യന്തര മന്ത്രാലയവും മറ്റ് സർക്കാർ ഏജൻസികളുടെയും കീഴടങ്ങുന്നതായും,  രാജ്യത്തും വിവിധ മേഖലകളിലും നടത്തുന്ന പ്രവർത്തനങ്ങളിൽ അതിന്റെ രീതിശാസ്ത്രവും അഭിപ്രായങ്ങളും അടിച്ചേൽപ്പിക്കാൻ തുടങ്ങിയാതായി നിരവധിപേർ അഭിപ്രായപ്പെട്ടു.നിഷേധാത്മക പ്രതിഭാസങ്ങളുടെ സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങുകയും സന്തോഷത്തെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നാണ് വിമർശനം . നാഷണൽ ബാങ്ക് മാരത്തൺ നടത്തുന്നതിനെ എതിർത്തുകൊണ്ട് സാംസ്കാരിക, കായിക, വിനോദങ്ങൾ ഇല്ലാതാക്കുന്നതിൽ കമ്മിറ്റി അംഗങ്ങൾ വിജയിച്ചതായുള്ള തോന്നലുകളാണ് ഇപ്പോഴുള്ളതെന്ന് വലിയതോതിലുള്ള വിമർശനങ്ങളാണ് സജീവമാകുന്നത് 

28-ാം വർഷവും തുടർച്ചയായി നടക്കുന്ന മാരത്തൺ ഡിസംബർ 10ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ലൊക്കേഷൻ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ നിന്ന് മാറ്റാൻ സംഘാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വർഷവും നടക്കുന്ന അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ നിന്ന് ജാബർ പാലത്തിലേക്ക് മാറ്റാനാണ് നിർദേശം. രാജ്യത്തെ പൗരന്മാർക്ക് വേണ്ടിയുള്ള എല്ലാ വിനോദ പരിപാടികളെയും അടിച്ചമർത്തുന്ന വർധിച്ചുവരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു. നിരവധി പേർ ഇതിനെതിരെ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News