കുവൈത്തി വിദ്യാർത്ഥികളെ ലോകകപ്പിനായി ക്ഷണിച്ചതിന് ഖത്തറിന് നന്ദി അറിയിച്ച് മന്ത്രിസഭ

  • 30/11/2022

കുവൈത്ത് സിറ്റി: ബലാത് അൽ ശുഹദാ സ്‌കൂളിലെ വിദ്യാർത്ഥികളെ ലോകകപ്പ് മത്സരം കാണുന്നതിനായി ക്ഷണിച്ച ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിക്ക് നന്ദി അറിയിച്ച് കുവൈത്ത്. സർക്കാരിനും ജനങ്ങൾക്കും വേണ്ടി ഖത്തറിന് നന്ദി അറിയിക്കുമെന്ന് മന്ത്രിസഭ പറഞ്ഞു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ അൽ സെയ്ഫ് കൊട്ടാരത്തിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ കുവൈത്തും ഖത്തറും തമ്മിലുള്ള സാഹോദര്യ ബന്ധത്തെ ഈ ക്ഷണം സാക്ഷാത്കരിച്ചതായി ചൂണ്ടിക്കാട്ടി.

ഈ ക്ഷണം, ഖത്തറിന്റെ ആതിഥ്യമര്യാദയെ പ്രതിഫലിപ്പിക്കുന്നതും ആഗോള പരിപാടിയുടെ മികവാർന്ന സംഘാടനത്തിൽ അവർ കൈവരിച്ച നേട്ടങ്ങളെ ചരിത്രത്തിലേക്ക് ചേർക്കുന്നതുമാണ്. ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബറാക് അലി അൽ ഷിതാൻ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന്റെ ഉദ്ഘാടന ചടങ്ങ് ആഘോഷിക്കുന്നതിനിടെ കുവൈത്ത് സ്‌കൂൾ വിദ്യാർത്ഥികളെ കാണിക്കുന്ന വീഡിയോയ്ക്ക് പിന്നാലെയായിരുന്നു ക്ഷണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News