ഇസ്ലാമിക് ബാങ്കുകളുടെ ആസ്തിയിൽ കുവൈത്ത് ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്ത്

  • 01/12/2022



കുവൈത്ത് സിറ്റി: ആഗോള ഇസ്ലാമിക് ഫിനാൻസ് വ്യവസായത്തിന്റെ വലിപ്പം 2021ലെ 4 ട്രില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2026ഓടെ 5.9 ട്രില്യൺ ഡോളറിലെത്തുമെന്ന് വിലയിരുത്തൽ. ഇസ്ലാമിക് ബാങ്കുകളും സുകുക്കും ആണ് ഈ വളർച്ചയിലേക്ക് നയിക്കുക. ലോകത്തിലെ കമ്പനികൾക്കും സ്പെഷ്യലിസ്റ്റുകൾക്കുമായി സ്മാർട്ട് വിവരങ്ങൾ നൽകുന്ന മുൻനിര ദാതാക്കളിൽ ഒരാളായ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ റിഫിനിറ്റിവ് പുറത്തിറക്കിയ 2022 ഇസ്ലാമിക് ഫിനാൻസ് ഡെവലപ്‌മെന്റ് ഇൻഡക്‌സ് പ്രകാരമാണ് ഈ വളർച്ച പ്രതീക്ഷിക്കപ്പെടുന്നത്.

113 പോയിന്റുമായി മലേഷ്യ ഈ വർഷം ഇസ്ലാമിക് ഫിനാൻസ് ഡെവലപ്‌മെന്റ് ഇൻഡക്‌സ് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ സൗദി അറേബ്യ 74, ഇന്തോനേഷ്യ 61, ബഹ്‌റൈൻ 59, കുവൈറ്റ് 59, യുഎഇ 52, ഒമാൻ 48, പാകിസ്ഥാൻ 43, ഖത്തർ 38, ബംഗ്ലാദേശ് 36 എന്നിങ്ങനെയാണ് മറ്റ് പ്രധാന രാജ്യങ്ങൾക്ക് ലഭിച്ച പോയിന്റ്. കുവൈത്ത് സാമ്പത്തിക പ്രകടനത്തിൽ 42 പോയിന്റുകൾ സ്‌കോർ ചെയ്യുകയും ലോകത്ത് നാലാമതും ഗൾഫിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ​

ഗവേണൻസിൽ 75 പോയിന്റുകളുമായി ലോകത്ത് അഞ്ചാം റാങ്കും ഗൾഫിൽ മൂന്നാം സ്ഥാനവും കുവൈത്ത് നേടി. രാജ്യത്തെ ഇസ്ലാമിക് ഫിനാൻസ് മേഖലയുടെ ആസ്തി 2021ൽ 153 ബില്യൺ ഡോളറായിരുന്നു. ഇത് രാജ്യത്തെ ലോകത്തെ ആറാം സ്ഥാനത്തും ഗൾഫിൽ നാലാം സ്ഥാനത്തും എത്തിച്ചു. കുവൈത്തിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ ആസ്തി മൂല്യത്തിന്റെ കാര്യത്തിൽ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ശേഷം ​ഗൾഫിൽ മൂന്നാമതും ആ​ഗോള തലത്തിൽ അഞ്ചാമതുമാണ് കുവൈത്ത്. 2021ലെ മൂല്യം 134 ബില്യണായാണ് ഉയർന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News