വിന്റർ വണ്ടർലാൻഡ് കുവൈത്തിനെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് സ്ഥാനപതി

  • 01/12/2022



കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് കുവൈത്ത് അതിന്റെ ശോഭ കൊണ്ടും ​ഗാംഭീര്യം കൊണ്ട് വേറിട്ട് നിൽക്കുന്നുവെന്ന് രാജ്യത്തുള്ള ബ്രിട്ടീഷ് സ്ഥാനപതി ബെലിൻഡ ലെവിസ്. സ്ഥലത്തിന്റെ രൂപകൽപ്പനയിൽ സംയോജിപ്പിച്ചിരിക്കുന്ന ഹരിത ഇടങ്ങളുടെ കാര്യത്തിലാണ് വണ്ടർലാൻഡ് മികച്ചതാകുന്നത്. വണ്ടർലാൻഡ് സന്ദർശിച്ചപ്പോൾ ചെടികളും 450 വർഷം പഴക്കമുള്ള ഒലിവ് മരവും കണ്ടത് ഏറെ ഹൃദ്യമായെന്നും ബെലൻഡ പറഞ്ഞു. 

റോളർ കോസ്റ്ററുകൾ, ഫിൽട്ടറുകൾ, കറൗസലുകൾ, വാട്ടർ സ്ലൈഡുകൾ തുടങ്ങിയ എല്ലാ ഗെയിമുകളും നിർമ്മിച്ച ഇവന്റ്സ് ബൈ സൈനോഷർ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഓപ്പറേഷൻസ് മാനേജരെ കണ്ടിരുന്നു. എങ്ങനെയാണ് സതാംപ്ടണിൽ നിന്ന് കുവൈത്തിലേക്ക് അവ എത്തിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. വണ്ടർലാൻഡ് തുറന്നാലുടൻ കുടുംബത്തോടൊപ്പം സന്ദർശിക്കാനും സ്റ്റേജിൽ ചില സംഗീത പ്രകടനങ്ങൾ കാണാനും ആഗ്രഹിക്കുന്നു. ആളുകൾ ആസ്വദിക്കുന്നുണ്ടെങ്കിൽ ലണ്ടനിലെ വിന്റർ വണ്ടർലാൻഡ് വളർന്നതുപോലെ ഇതും വളരുമെന്ന് ഉറപ്പുണ്ടെന്നും ബെലൻഡ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News