കുവൈത്തിൽ സർക്കാർ മേഖലയിൽ 1,700ലധികം സൂപ്പർവൈസറി തസ്തികളിൽ ഒഴിവ്

  • 02/12/2022


കുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ നൂറുകണക്കിന് സൂപ്പർവൈസറി ഒഴിവുകൾ ഉണ്ടെന്നും ഇത് അവയുടെ അഡ്മിനിസ്ട്രേറ്റീവ് സ്ട്രക്ച്ചറിൽ വലിയ ശൂന്യത സൃഷ്ടിച്ചുവെന്നും റിപ്പോർട്ട്. മന്ത്രാലയങ്ങളിലും അഫിലിയേറ്റഡ്, സ്വതന്ത്ര സർക്കാർ ഏജൻസികളിലുമായി ഒഴിഞ്ഞുകിടക്കുന്ന 1,700ലധികം സൂപ്പർവൈസറി തസ്തികകളുണ്ട്. അവ വർഷങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്. വകുപ്പ് തലവൻ,  നിരീക്ഷകൻ, വകുപ്പിന്റെ ഡയറക്ടർ എന്നിങ്ങനെയുള്ള സുപ്രധാന തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു, 

പാർലമെന്റ് പിരിച്ചുവിടൽ, സർക്കാരിന്റെ രാജി, തുടർച്ചയായതും ഇടയ്ക്കിടെയുള്ളതുമായ മന്ത്രിമാരുടെ മാറ്റം എന്നിവയുൾപ്പെടെ സൂപ്പർവൈസറി തസ്തികകൾ നികത്താത്തതിന്റെ കാരണങ്ങൾ പലതാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ചില സ്ഥാപനങ്ങളിലെ സർക്കാർ ശമ്പളം കുറവായതിനാൽ സർക്കാർ ഏജൻസികളിൽ സൂപ്പർവൈസറി തസ്തികയിലുള്ള ചിലർ ജോലി രാജിവച്ച് സ്വകാര്യമേഖലയിൽ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്നു എന്നുള്ളതും ഒരു കാരണമാണെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News