കുവൈത്തിൽ നിന്ന് യുഎഇയിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ വലിയ ഒഴുക്ക്

  • 02/12/2022



കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് യുഎഇയിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ വലിയൊരു ചോർച്ചയുണ്ടാകുന്ന പ്രതിഭാ​ഗം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് ​ഗാർഹിക തൊഴിൽ മേഖല വിദ​ഗ്ധൻ ബാസ്സം അൽ ഷമ്മാരി. എൻട്രി വിസ ലഭിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ എളുപ്പമായതിനാൽ പ്രത്യേകിച്ച് ദുബൈയിലേക്കാണ് ഈ കൂടുമാറ്റം. നിയമപരമായ ചട്ടക്കൂടുകൾക്കനുസൃതമായി പ്രാദേശിക ഓഫീസുകൾ വഴി റിക്രൂട്ട് ചെയ്യുന്നതിനാൽ ദുബൈയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുവൈത്ത് ഒരു ട്രാൻസിറ്റ് രാജ്യമായും ​ഗേറ്റ്‌വേയായും മാറിയിട്ടുണ്ട്.

കുവൈത്തിൽ എത്തിയ ശേഷം ദുബൈയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കുകയും തിരികെ മടങ്ങാതെ തന്നെ എമിറ്റേറ്റ്സിലേക്ക് പോവുയും ചെയ്യും. അവിടെയുള്ള തൊഴിൽ അന്തരീക്ഷം കുവൈത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് അൽ ഷമ്മാരി പറഞ്ഞു. ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേകിച്ചും ആകർഷകമാണ് ദുബൈയിലെ സാഹചര്യങ്ങൾ.  ഉയർന്ന ശമ്പളവും കുറഞ്ഞ തൊഴിൽ തർക്കങ്ങളുമാണ് പ്രധാന ​ഗുണങ്ങൾ. സർക്കാർ ട്രാൻസ്ഫർ നടപടിക്രമങ്ങളുടെ എളുപ്പവും ഇളവുകളും പരാമർശിക്കേണ്ടതില്ലെങ്കിലും തൊഴിലാളികൾക്ക് ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും സ്വകാര്യ മേഖലയിലേക്ക് മാറാനും അനുവാദമുണ്ടെന്ന് ഷമ്മാരി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News