കാർഗോ പദ്ധതി, കുവൈറ്റ് വിമാനത്താവളത്തിലെ റൺവേ; കാലതാമസത്തിനെതിരെ സർക്കാർ റിപ്പോർട്ട്

  • 03/12/2022


കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി കാർഗോ പദ്ധതിയുടെയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ റൺവേയുടെയും നിർമ്മാണത്തിലുള്ള കാലതാമസത്തിനെതിരെയുള്ള സർക്കാർ റിപ്പോർട്ട് പുറത്ത്. ഈ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ കൂടുതൽ കാലതാമസം വരുത്തുന്നത് ഖജനാവിന് വൻ നഷ്ടമുണ്ടാക്കുമെന്നും വൻതോതിലുള്ള വാർഷിക വരുമാനം പാഴാക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഒപ്പം ‌പദ്ധതിയിലൂടെ ലഭിക്കേണ്ട 800 ഓളം തൊഴിലവസരങ്ങൾ കുവൈത്തികൾക്ക് നഷ്ടമാകുമെന്നും റിപ്പോർട്ട് ഊന്നിപ്പറഞ്ഞു.

കുവൈത്ത് വിഷൻ 2035 പ്രകാരമാണ് കുവൈത്ത് സിറ്റി കാർഗോ പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ഇത് പൂർത്തിയാകുകയാണെങ്കിൽ, എയർപോർട്ട് പോർട്ടിൽ നിന്ന് കയറ്റുമതി, ഇറക്കുമതി തലത്തിൽ അതിർത്തി കടന്നുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനും ചരക്ക് സംവിധാനം കൂടുതൽ മെച്ചപ്പെടാനും അവസരമൊരുങ്ങും. അതുകൊണ്ട് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) റിപ്പോർട്ട് ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News