ജല അതിർത്തി ലംഘിച്ച ഇറാഖി നാവിക കപ്പലുകൾ പിൻവലിക്കണമെന്ന് ഇറാഖിനോട് കുവൈത്ത്

  • 03/12/2022



കുവൈത്ത് സിറ്റി: ഇറാഖിലുള്ള കുവൈത്ത് അംബാസഡർ താരിഖ് അൽ ഫറജ് ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിലെ അറബ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അംബാസഡർ ഒസാമ അൽ റിഫായിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ഇറാഖി നാവിക കപ്പലുകൾ കുവൈത്തിന്റെ പ്രാദേശിക ജല അതിർത്തി ലംഘിച്ചതിനെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം അദ്ദേഹത്തിന് അൽ ഫറജ് കൈമാറി. ഈ കപ്പലുകൾ വെള്ളത്തിൽ നിന്ന് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നാവിഗേഷൻ നിയന്ത്രിക്കുന്ന കരാറിൽ വ്യവസ്ഥ ചെയ്തതുപോലെ ഇറാഖുമായി പൂർണമായി സഹകരിക്കാനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ സന്നദ്ധതയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും അതിനെ ബാധിക്കുന്ന ഏതൊരു ലംഘനവും കുവൈത്ത് ഭരണകൂടം വ്യക്തമായി എതിർക്കുകയും നിയമപരമായ മാർഗങ്ങളിലൂടെ അവകാശം സംരക്ഷിക്കുകയും ചെയ്യുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News