ആപ്പിള്‍ പേ സേവനം ആരംഭിക്കുന്നു; ഇലക്ട്രോണിക് പേയ്‌മെന്‍റ് മേഖലയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിച്ച് കുവൈത്ത്

  • 04/12/2022

കുവൈത്ത് സിറ്റി: ആപ്പിള്‍ പേ സേവനം ആരംഭിക്കുന്നതോടെ ഇലക്ട്രോണിക് പേയ്‌മെന്‍റ് സേവന മേഖലയില്‍  പുതിയ കുതിച്ചുചാട്ടം പ്രതീക്ഷിച്ച് കുവൈത്ത്. ഐഫോൺ, ആപ്പിൾ വാച്ചുകൾ വഴിയുള്ള പേയ്‌മെന്‍റ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതാണ് ആപ്പിള്‍ പേ. ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതെ തന്നെ സുരക്ഷിതമായ പേയ്‌മെന്റ് ടൂളായി ഇത് മാറും. ആപ്പിള്‍ പേ സേവനം ആരംഭിക്കുന്നതോടെ ഇലക്ട്രോണിക് പേയ്‌മെന്‍റ് സേവന മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് വിദഗ്ധർ  സ്ഥിരീകരിക്കുന്നത്. 

ഉപഭോക്താക്കൾക്ക് ഒമ്പത് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങൾ ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്‍റെ കാരണം. ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് വഴി പണമടയ്ക്കാൻ അനുവദിക്കുന്നു, ഉപഭോക്താവിന് തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടതില്ല, എല്ലാ ബാങ്ക് കാർഡുകളും ആപ്പിള്‍ വാലറ്റ് ശേഖരിക്കുന്നു, ആപ്പിള്‍ പേ പേയ്‌മെന്റുകൾക്ക് ഇന്റർനെറ്റ് ആവശ്യമില്ല, പ്രവർത്തനങ്ങൾക്കുള്ള ഉയർന്ന തലത്തിലുള്ള സുരക്ഷ, സ്വകാര്യത, സംരക്ഷണം തുടങ്ങിയ ഗുണങ്ങളാണ് ആപ്പിള്‍ പേയ്ക്കുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News