ഖുർതുബയിൽ പള്ളിക്കകത്ത് ഇന്ത്യക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

  • 04/12/2022

കുവൈറ്റ് സിറ്റി : ഖുർതുബയിൽ പള്ളിക്കകത്ത് ഇന്ത്യക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു,  ഖുർതുബയിൽ മുസ്ലീം പള്ളിയിൽ ഇന്ത്യക്കാരൻ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെഞ്ചിൽ നിന്നും രക്തം വാർന്നൊലിച്ച് പ്രാർത്ഥനയിൽ ഏർപ്പെട്ട ഇന്ത്യക്കാരനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉടൻതന്നെ പോലീസിനും ആംബുലൻസിനും വിവരമറിയിച്ചു. പോലീസും മെഡിക്കൽ ടീമും സ്ഥലത്തെത്തി  പ്രഥമശുശ്രൂഷ നൽകി, അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അവർ അറിയിച്ചു. ഇയാളുടെ പക്കൽനിന്നും  മൂർച്ചയുള്ള ഉപകരണം പിടിച്ചെടുത്ത് തുടരന്യോഷണത്തിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News