കുവൈത്തിൽ 5,000 ജീവനക്കാർക്ക് ആറ് മാസമായി ശമ്പളമില്ല; അതോറിറ്റിക്കെതിരെ പരാതി

  • 04/12/2022


കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ളവർക്കായുള്ള പബ്ലിക് അതോറിറ്റി തങ്ങളുടെ സാമ്പത്തിക കുടിശ്ശിക അടയ്ക്കുന്നതിന് തടസ്സം നിൽക്കുന്നുവെന്ന്  ഭിന്നശേഷിയുള്ളവക്കായുള്ള സ്വകാര്യ നഴ്സറികളുടെയും നഴ്സറികളുടെ ഉടമകൾ. ഈ പ്രശ്നം കൊവിഡ് 19 മഹാമാരിക്കാലത്തെ  അവസ്ഥയ്ക്ക് സമാനമായി തുടർച്ചയായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും അവർ പറഞ്ഞു. അതോറിറ്റിയുടെ കാര്യങ്ങൾ പിന്തുടരുന്നതിന് ഉത്തരവാദിത്തമുള്ള വ്യക്തി എന്ന നിലയിൽ അവർ സാമൂഹികകാര്യ, കമ്മ്യൂണിറ്റി വികസന മന്ത്രിക്ക് പരാതികൾ നൽകിയിട്ടുണ്ട്.

എന്നാൽ ഭിന്നശേഷി അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ഇപ്പോഴും പണം വിതരണം ചെയ്യുന്നത് തടയുകയാണ്. ഇത് ആറ് മാസമായി ശമ്പളമില്ലാതെ കഴിയുന്ന 5,000 ത്തിലധികം ജീവനക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പ്രതിമാസ തവണകൾ അടയ്ക്കാൻ വരെ സാധിക്കാത്ത തരത്തിൽ അവർ ഇപ്പോൾ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. പേയ്‌മെന്റിലെ തടസം വന്നിട്ട് ആറ് മാസത്തിൽ കൂടുതലായിട്ടുണ്ട്. ഇത് കൊവിഡ് ഘട്ടത്തിൽ നിന്ന് കരകയറിയതിന് ശേഷം നഴ്‌സറികളെ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചുവെന്ന് പ്രതിനിധി ഹനാൻ അൽ മുദാഹ്ക പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News