കുവൈത്തിൽ 10,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു; ഒന്നിൽ കൂടുതൽ വാഹനങ്ങൾ അനുവദിക്കില്ല

  • 04/12/2022


കുവൈറ്റ് സിറ്റി : നിലവിലെ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ആവശ്യകതകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുവൈത്തിൽ 10,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുറഞ്ഞ ശമ്പള വ്യവസ്ഥ,  ജോലി മാറുന്നതിനാലോ ആണ് ലൈസൻസ് റദ്ദാക്കപ്പെട്ടത്.   

പ്രവാസികളുടെ ലൈസൻസ്  പരിശോധനകൾ ഇപ്പോഴും തുടരുകയാണെന്നും, “ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിക്കുകയും അവരുടെ ഡ്രൈവിംഗ് ലൈസൻസ് കൈമാറാൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലൈസൻസ് റദ്ദാക്കിയെങ്കിലും റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നത് തുടരുന്നവർക്കെതിരെ  ട്രാഫിക് പട്രോളിംഗ് നിയമനടപടികൾ സ്വീകരിക്കും. 

പ്രവാസികൾക്കുള്ള വാഹന ഉടമസ്ഥാവകാശ നിയന്ത്രണവുമായി ബന്ധപ്പെട്ട് അടുത്ത വർഷമാദ്യം പുതിയ തീരുമാനങ്ങൾ പുറപ്പെടുവിക്കാൻ ട്രാഫിക് വകുപ്പ് പദ്ധതിയിടുന്നു, അതിൽ ആദ്യത്തേത് ഒരു പ്രവാസിക്ക് ഒന്നിൽ കൂടുതൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നത് തടയുക എന്നതാണ്, ഇത് മുമ്പ് സുപ്രീം ട്രാഫിക് കൗൺസിൽ ചർച്ച ചെയ്ത തീരുമാനമാണ്. സാങ്കേതിക കാരണങ്ങളാൽ അതിന്റെ അംഗീകാരം മാറ്റിവചിരുന്നു. കുവൈറ്റിലെ തെരുവുകളിലെ ഗതാഗതതിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഗവൺമെന്റിന്റെ ശ്രമങ്ങൾക്കൊപ്പമാണ് ഈ തീരുമാനങ്ങൾ. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News