സൗദിയിലേക്ക് പോകുന്ന പ്രവാസി തീർഥാടകർക്കായി ഫിംഗർപ്രിന്റ് ആപ്പ്

  • 05/12/2022

കുവൈത്ത് സിറ്റി: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കുവൈത്തിൽ നിന്ന് വരുന്ന തീർഥാടകരിൽ ഫിംഗർപ്രിന്റ് ആപ്ലിക്കേഷൻ നടപ്പിലാക്കുന്നത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ അനുവദിക്കുന്നത് വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഓഫീസുകൾ ഒന്നും സന്ദർശിക്കാതെ തന്നെ അതിനായി രൂപകൽപന ചെയ്ത ആപ്പ് വഴി വിസ അനുവദിക്കുന്ന പ്രക്രിയയെ വിരലടയാള സംവിധാനം സുഗമമാക്കുമെന്ന് അവർ വിശദീകരിച്ചു.

ഈ സംവിധാനം പ്രവാസികൾക്ക് മാത്രമേ ബാധകമാകൂ. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയവും സൗദി ഹജ്ജ് മന്ത്രാലയവും തമ്മിലുള്ള സഹകരണം പൂർത്തീകരിക്കുന്നതിന് സൗദി അധികൃതർ പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അത് ഉംറ ഓഫീസുകൾക്ക് ഉറപ്പ് നൽകുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News