കുവൈത്തിലെ കമ്പനികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി തൊഴിലാളികൾക്ക് നിർമ്മാണ ജോലികളിൽ മുൻപരിചയം നിർബന്ധം

  • 05/12/2022


കുവൈത്ത് സിറ്റി: ബിൽഡിംഗ് കോൺട്രാക്ടിംഗ് കമ്പനികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് നിർമ്മാണ, കരാർ ജോലികളിൽ മുൻ പരിചയം ഉണ്ടായിരിക്കണം മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹ്മദ് അൽ മൻഫൂഹി വ്യക്തമാക്കി. ഈ തൊഴിലാളികളെ വിലയിരുത്തുന്നതിൽ മുനിസിപ്പാലിറ്റിക്ക് വൈദഗ്ദ്ധ്യം ഇല്ലെന്നും ആർജി ലിസ്റ്റ് മാൻപവർക്കുള്ള പബ്ലിക് അതോറിറ്റിയാണ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. 

എഞ്ചിനീയറിംഗ് സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ കോൺട്രാക്‌ടേഴ്‌സ് വിഭാഗം കരാറുകാരെ തരംതിരിക്കാനും ലൈസൻസ് നൽകാനും സംവിധാനമുണ്ടെന്ന് മുനിസിപ്പാലിറ്റിയിലെ കരാർ കമ്പനികളുടെ വർഗ്ഗീകരണം സംബന്ധിച്ചുള്ള അംഗം അബ്ദുല്ലത്തീഫ് അൽദായിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അൽ മൻഫൂഹി. കമ്പനികളെയും സ്ഥാപനങ്ങളെയും അവയുടെ സാങ്കേതികവും ഭൗതികവുമായ കഴിവുകൾ അനുസരിച്ച് എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെന്നും ഓരോ വിഭാഗത്തിനും അതിന്റേതായ വ്യവസ്ഥകളുണ്ടെന്നും അൽ മൻഫൂഹി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News