കുവൈത്തിൽനിന്ന് യൂറോപ്യൻ കാൻസർ യൂണിറ്റിന്റെ പിന്മാറ്റം; കാരണം പുറത്ത്

  • 05/12/2022

കുവൈത്ത് സിറ്റി: പ്രമുഖ കാൻസർ യൂണിറ്റ് ആയ 'ഗുസ്താവ് റോസി' രാജ്യത്ത് പ്രവർത്തിക്കുന്നതിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചതിന്റെ കാരണം പുറത്ത്. ഗുസ്താവ് റോസിയുടെ ഡയറക്ടർ ബോർഡ് അടുത്തിടെ മാറിയിരുന്നു. പുതിയ ഡയറക്ടർ ബോർഡ് അതിന്റെ മുൻ വിപുലീകരണ തന്ത്രം തന്നെ മാറ്റിയിട്ടുണ്ട്. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പരിധിക്കുള്ളിൽ ജോലി ചെയ്യുന്നതിലും ചികിത്സകളും നൽകുന്നതിൽ പുതിയ ഡയറക്ടർ ബോർഡ് സംതൃപ്തരാണെന്നും വൃത്തങ്ങൾ പറഞ്ഞു. 

വാണിജ്യ ലൈസൻസ് റദ്ദാക്കാൻ ഗുസ്താവ് റോസി ആശുപത്രി പ്രവർത്തിക്കുന്ന കമ്പനി കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിക്ക് ഔദ്യോഗിക കത്ത് നൽകിയിരുന്നു. പുരാതന ഫ്രഞ്ച് ആശുപത്രിയുടെ ചുമതലയുള്ളവരെ അവരുടെ അഭിപ്രായത്തിൽ നിന്ന് പിന്തിരിപ്പിക്കാനും രാജ്യത്ത് തുടരാൻ പ്രേരിപ്പിക്കാനും ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി എല്ലാ വിധത്തിലും ശ്രമിച്ചുവെങ്കിലും ആ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News