കുവൈത്തിൽ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

  • 05/12/2022


കുവൈത്ത് സിറ്റി: രാജ്യത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. മാനസിക പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം, കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ, കുവൈത്തിലെ ജനസംഖ്യാ വർധവന് തുടങ്ങിയതാണ് ഇതിന്‍റെ കാരണങ്ങളെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാനസികാരോഗ്യ ക്ലിനിക്കുകളുടെ സേവനം വിപുലീകരിക്കാനുള്ള പരിശ്രമങ്ങള്‍ മന്ത്രാലയം നടത്തിയിരുന്നു. 

വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 38 ക്ലിനിക്കുകൾ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇത് മാനസിക പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിന് കാരണമായി. കുവൈത്ത് സെന്‍റര്‍ ഫോർ മെന്‍റൽ ഹെൽത്തിലെ പ്രതിവര്‍ഷം 2000 പേരോളമാണ് ചികിത്സ തേടുന്നത്. ഈ സംഖ്യ ഓരോ വര്‍ഷവും ഏറിയും കുറഞ്ഞും ഇരിക്കും. ബൈപോളാർ, സ്കീസോഫ്രീനിയ അല്ലെങ്കിൽ ഡിപ്രഷൻ പോലുള്ള വിട്ടുമാറാത്ത പ്രശ്നങ്ങളാണ് ബുദ്ധിമുട്ടുന്നവരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മാനികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News