പ്രതിവർഷം 500,000 രോഗികൾ ഡെർമറ്റോളജി വിഭാഗങ്ങളില്‍ ചികിത്സ തേടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി

  • 05/12/2022


കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ ഡെർമറ്റോളജി വിഭാഗങ്ങൾ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചികിത്സാ സ്ഥാപനങ്ങൾ വഴി പ്രതിവർഷം 500,000 രോഗികള്‍ക്കുള്ള ചികിത്സ നല്‍കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളും ചികിത്സാ സേവനങ്ങളും ഉപയോഗിച്ച് രോഗനിർണയ മേഖലയിൽ നൽകുന്ന സേവനങ്ങൾക്ക് പുറമേയാണിത്. അന്താരാഷ്ട്ര അംഗീകാരമുള്ള ഏറ്റവും പുതിയ മരുന്നുകളും അല്ലെങ്കിൽ ലേസർ, ഫോട്ടോതെറാപ്പി പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയും മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.

ഡെർമറ്റോളജി, ലേസർ ആന്‍ഡ് ഏസ്തറ്റിക്ക് മെഡിസിന്‍ എന്നിവയെ കുറിച്ചുള്ള കുവൈത്ത് കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസദ് അൽ-ഹമദ് സെന്റർ മാത്രം കഴിഞ്ഞ വർഷം 10,000 പേരാണ് എത്തിയത്. ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്ക് ആരോഗ്യ മന്ത്രാലയം നിന്ന് വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. ചർമ്മരോഗങ്ങളുടെ രോഗനിർണയത്തിലും ചികിത്സയിലും ഏറ്റവും പുതിയ സംഭവവികാസങ്ങളും മെഡിക്കൽ ലേസർ ഉപയോഗങ്ങളും അറിയാൻ മന്ത്രാലയം താൽപ്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News