ഓൺലൈൻ തട്ടിപ്പുകൾ കുവൈത്തിൽ വർധിക്കുന്നു

  • 05/12/2022

കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ അടുത്തിടെ വിവിധ രൂപങ്ങളിൽ കുവൈത്തിനുള്ളിൽ വർധിക്കുന്നു. സ്വകാര്യ വെബ്സൈറ്റിലേക്കുള്ള ലിങ്ക് ഉൾപ്പെടുന്ന സന്ദേശം അയച്ചുള്ള തട്ടിപ്പാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്തത്. സന്ദേശം ലഭിച്ചയാളുടെ അക്കൗണ്ടിൽ ഒമ്പത് മില്യൺ ഡോളർ ഉണ്ടെന്നുള്ളതായിരുന്നു സന്ദേശം. അതിൽ ക്ലിക്ക് ചെയ്‌താൽ തട്ടിപ്പിന്റെ ഘട്ടം ആരംഭിക്കും. അതേസമയം വാട്സ് ആപ്പ് വഴി വരുന്ന മറ്റൊരു വ്യാജ ഇ-മെയിൽ സന്ദേശം അടുത്തിടെ പ്രചരിക്കാൻ തുടങ്ങി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ലോഗോ അട‌ക്കം ഉൾപ്പെടുന്നതായിരുന്നു സന്ദേശം. കൊറോണ വൈറസിനെതിരെയുള്ള മൂന്നാമത്തെ വാക്സിനേഷൻ ആരംഭിച്ചുവെന്നായിരുന്നു ഈ സന്ദേശത്തിൽ പറഞ്ഞിരുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News