കുവൈത്തിൽ ശക്തമായ മഴ; റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

  • 06/12/2022


കുവൈറ്റ് സിറ്റി : നിലവിൽ രാജ്യത്തെ പ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാലും ചില റോഡുകളുടെ കാഴ്ച പരിധി കുറവായതിനാലും വാഹനമോടിക്കുന്നവർ  ജാഗ്രത പാലിക്കാൻ  പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അഭ്യർത്ഥിച്ചു. 

സുരക്ഷ, ഗതാഗതം, മാനുഷിക സഹായം എന്നിവ ആവശ്യമായ ഘട്ടങ്ങളിൽ അടിയന്തര ഫോണിലേക്ക് (112) വിളിക്കാൻ മടിക്കരുതെന്ന് ഭരണകൂടം എല്ലാവരോടും ആഹ്വാനം ചെയ്തു, ഉടനടി ഇടപെടാൻ 24 മണിക്കൂറും സുരക്ഷാ സേവനങ്ങൾ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വകുപ്പുകൾ  പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News