ആപ്പിൾ പേ; ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും തയാറായതായി കെ നെറ്റ്

  • 06/12/2022

കുവൈത്ത് സിറ്റി: ആപ്പിൾ പേ സിസ്റ്റം ഉപയോഗിച്ച് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള പോയിന്റ്-ഓഫ്-സെയിൽ ഉപകരണങ്ങൾ ഉൾപ്പെടെ ഈ സേവനം ആരംഭിക്കുന്നതിന് സന്നദ്ധമായതായി ജോയിന്റ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സേവന കമ്പനിയായ കെ നെറ്റ് അറിയിച്ചു. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഈ സേവനം പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന ഉപകരണങ്ങളിലൂടെ ആപ്പിൾ പേ സേവനം വഴി പേയ്‌മെന്റുകൾ ലഭിക്കും.

കുവൈത്തിൽ ആപ്പിൾ പേ ഔദ്യോഗികമായി ആരംഭിച്ചതോടെ, ഈ സേവനം സജീവമാക്കിയ കുവൈത്തി ബാങ്കുകളിൽ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക്  ഈ സംവിധാനം ഉപയോഗിച്ച് ഏത് പോയിന്റിലൂടെയും പണമടയ്ക്കാം. കുവൈത്തിൽ 90,000 ഉപകരണങ്ങളുണ്ടെന്ന് കണക്കാക്കുന്നതെന്ന് കെ നെറ്റ് ആകംടിം​ഗ് സിഇഒ ദലാൽ അൽ യാഖൗത്ത് പറഞ്ഞു. ആപ്പിൾ പേ സേവനത്തിന്റെ ഉപയോക്താക്കൾ അവരുടെ ഉപകരണങ്ങളുടെയും അക്കൗണ്ടുകളുടെയും ഹാക്കിംഗിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News