കുവൈത്തിലെ ആദ്യത്തെ മിനി-റോബോട്ട് ബൈപാസ് സർജറി വിജയം

  • 06/12/2022


കുവൈത്ത് സിറ്റി: ഓട്ടോമേറ്റഡ് റോബോട്ട് ഉപയോഗിച്ച് കുവൈത്തിൽ ആദ്യത്തെ മിനി ബൈപാസ് ഓപ്പറേഷൻ നടന്നു. ഷെയ്ഖ് ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ അമിതവണ്ണം, ദഹനവ്യവസ്ഥ, വൻകുടലിലെ മുഴകൾ, റോബോട്ടിക് സർജറി എന്നിവയിൽ വിദഗ്ധനായ ഡോ. മെഷാരി അൽ മുഹന്ന, തായ്‌വാനിൽ നിന്നുള്ള ഒരു കൺസൾട്ടന്റ് ഒബിസിറ്റി സർജനുമായി സഹകരിച്ചാണ് ശസ്ത്രക്രിയ നടന്നത്. ഷെയ്ഖ് ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ ടൈപ്പ് 2 ഡയബറ്റിസ് സർജറിക്കുള്ള 13-ാമത് ഏഷ്യൻ കോൺഫറൻസിൽ നടന്ന ഈ നേട്ടം, രാജ്യത്തെ ആരോഗ്യ സംവിധാനം വികസിപ്പിക്കുന്നതിനും പൗരന്മാർക്ക് വിശിഷ്ടമായ പരിചരണം നൽകുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമാണെന്ന് അൽ മുഹന്ന പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News