കനത്ത മഴ മുന്നറിയിപ്പ്; കുവൈത്തിൽ നാളെ സ്‌കൂൾ പ്രവർത്തനം ഉടന്‍ നിശ്ചയിക്കും

  • 06/12/2022


കുവൈത്ത് സിറ്റി: കനത്ത മഴ പെയ്യുമെന്നുള്ള മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട് നാളത്തെ സ്‌കൂൾ പ്രവർത്തനത്തിന്റെ  സ്ഥിതി നിർണ്ണയിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കാലാവസ്ഥാ വകുപ്പുമായി ഏകോപനം ആരംഭിച്ചു. സ്കൂളിന്‍റെ പ്രദേശത്തും ഉള്‍ പ്രദേശങ്ങളിലും വലിയ അളവിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാല്‍ പല സ്കൂളുകളുടെയും സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഷെഡ്യൂൾ ചെയ്യാത്ത പരീക്ഷകൾ ഉള്ളതിനാൽ വിദ്യാർത്ഥികളുടെ ഹാജർ നിലയിൽ കുറവില്ലെന്ന് വൃത്തങ്ങള്‍ പറ‍ഞ്ഞു. 

എൻജിനീയറിങ് കാര്യ വകുപ്പുകളും സ്‌കൂളുകളിലെ റാപ്പിഡ് ഇന്റർവെൻഷൻ ടീമും മഴക്കെടുതിയിൽ സ്‌കൂൾ സൗകര്യങ്ങൾ പരിശോധിച്ച് വരികയാണ്. തുടർന്ന്, എല്ലാ പ്രദേശങ്ങളിലും മെയിന്റനൻസ് കരാറുകൾ സാധുവാണെന്ന് ഉറപ്പിക്കുകയും ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇതുമായി ബന്ധപ്പെട്ട സംയോജിത റിപ്പോർട്ടുകൾ തയ്യാറാക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News