11 മാസത്തിനിടെ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 3000 പ്രവാസികളെ നാടുകടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 06/12/2022


കുവൈറ്റ് സിറ്റി : 11 മാസത്തിനിടെ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 3000  പ്രവാസികളെ നാടുകടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.  മസ്സാജ് പാർലറുകളിൽ സ്ത്രീ വേഷം ധരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ, ട്രാൻസ്‍ജെന്ഡറുകൾ, സംശയാസ്പദമായ സോഷ്യൽ മീഡിയ വഴി  പരസ്യങ്ങളിലൂടെയും ഓഫറുകളിലൂടെയും  യുവാക്കളെ വേട്ടയാടാൻ എന്നീ നിയമലംഘനങ്ങളിൽ ഏർപ്പെട്ട മൂവായിരത്തിൽപരം ഏഷ്യാക്കാരെ റെസിഡൻസ് അഫയേഴ്‌സ്, മാൻപവർ ഡിപ്പാർട്ട്‌മെന്റ് എന്നീ വകുപ്പുകളുടെ നിരന്തരമായ കാമ്പെയ്‌നുകൾ വഴി പിടികൂടി നാടുകടത്തിയത്. 

"സ്ത്രീകളെ അനുകരിക്കുന്ന സ്വവർഗാനുരാഗികളിൽ നിന്ന് രാജ്യത്തെ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത" സംബന്ധിച്ച് ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിൽ നിന്നുള്ള കർശനവും ദൃഢവുമായ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനകളിലാണ് നടപടികൾ. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News