വൈദ്യുതി മന്ത്രാലയത്തിലെ കുവൈത്തിവത്കരണം 97 ശതാമനത്തിലെത്തി

  • 07/12/2022

കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിന്റെ ഓപ്പറേഷൻ, മെയിന്റനൻസ് കരാറുകളിൽ 949 പ്രവാസി ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് വകുപ്പ് മന്ത്രി ഡോ. അമാനി ബോഖ്മാസ് അറിയിച്ചു. മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്തി ജീവനക്കാരുടെ എണ്ണം ആകെ തൊഴിലാളികളുടെ 97.25 ശതമാനമാണ്. ഇത് പ്രവാസി ജീവനക്കാരുടടേത് 2.75 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എംപി അബ്‍ദുള്ള അൽ അൻബെയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വൈദ്യുതി മന്ത്രി.

പ്രവാസി ജീവനക്കാരുടെ സേവനം പിരിച്ചുവിട്ട് സർക്കാർ ജോലികൾ കുവൈത്തികൾക്ക് മാത്രമാക്കുന്നതുമായി ബന്ധപ്പെട്ട് സിവിൽ സർവീസ് ബ്യൂറോയിൽ നിന്ന് വർഷം തോറും ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രാലയത്തിൽ ഒഴിവുള്ള സൂപ്പർവൈസറി തസ്തികകളുടെ എണ്ണത്തെ കുറിച്ചുള്ള പ്രതിനിധി മജിദ് അൽ മുതൈരിയുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഒരു ഡിപ്പാർട്ട്‌മെന്റ് മാനേജർ, വകുപ്പ് തലവൻ തുടങ്ങി 204 വ്യത്യസ്ത ഒഴിവുകളുണ്ടെന്ന് ബോക്മാസ് സൂചിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News