കുവൈത്തിൽ ബുധനാഴ്ചവരെ മഴ തുടരും; മധ്യ, തെക്കൻ പ്രദേശങ്ങളിൽ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

  • 07/12/2022

കുവൈത്ത് സിറ്റി: ബുധനാഴ്ച അവസാന മണിക്കൂറുകൾ വരെ രാജ്യത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വ്യാഴാഴ്ചയതോടെയ മാത്രമേ കാലാവസ്ഥ സാഹചര്യങ്ങൾ മെച്ചപ്പെടുകയുള്ളുവെന്നും കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു. പൊതുവെ നേരിയതും ഇടത്തരവും തീവ്രതയുള്ള മഴ മാറി മാറി പെയ്തത് ചൊവ്വാഴ്ച രാജ്യത്തെ ബാധിച്ചു.ഇത് ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മധ്യ, തെക്കൻ പ്രദേശങ്ങളിൽ കനത്തേക്കും.

ബുധനാഴ്ച അവസാന മണിക്കൂറുകൾ വരെ ഈ സ്ഥിതി തുടർന്നേക്കും. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള സജീവമായ കാറ്റിനൊപ്പം കടൽ തിരമാലകൾ ആറ് അടിയിലധികം ഉയർന്ന് വീശിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂടൽ മഞ്ഞ് മൂലം ചില പ്രദേശങ്ങളിൽ കുറഞ്ഞ ദൃശ്യപരത അനുഭവപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച മഴയാണ് രാജ്യത്തെ ബാധിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും ഔദ്യോഗിക ആപ്ലിക്കേഷനിലൂടെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അൽ ഖരാവി ആഹ്വാനം ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News