കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 07/12/2022

കുവൈത്ത് സിറ്റി: രാജ്യത്ത് മഴ തുടരുകയും കാലാവസ്ഥ മാറി മാറി വരുന്നതുമായ സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ആരോ​ഗ്യ മന്ത്രാലയം. ആസ്മ സാധ്യതകൾ വർധിപ്പിക്കുമെന്നതിനാൽ പരമാവധി മഴയിൽ നിന്ന് ഒഴിവായി നിൽക്കണമെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാവരോടും കഴിയുന്നത്ര വീട്ടിൽ തന്നെ കഴിയണമെന്നും ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും മഴ മൂലം വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. 

റോഡുകളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ആസ്തമ രോഗികൾ ബ്രോങ്കോഡിലേറ്ററുകൾ പോലുള്ള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാൻ ആവശ്യമായ ചികിത്സകളുടെ ലഭ്യത ഉറപ്പാക്കണം. ചികിത്സയോട് പ്രതികരിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് ഉടൻ പോകാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ സഹായം അഭ്യർത്ഥിക്കാൻ എമർജൻസി ലൈൻ 112 ൽ വിളിക്കണമെന്നും മന്ത്രാലയം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News