ടൂറിസത്തിൽ സൗദിയുടെ കുതിപ്പ്; ഏറ്റവും കൂടുതൽ എത്തുന്നത് കുവൈത്തികൾ

  • 07/12/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് സന്ദർശനം നടത്തിയവരിൽ ഏറ്റവുമധികം കുവൈത്തികളാണെന്ന് സൗദി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. 2021ൽ  623,000-ത്തിലധികം കുവൈത്തി ടൂറിസ്റ്റുകളാണ് സൗദിയിലേക്ക് എത്തിയത്. രാജ്യത്തിലേക്കുള്ള യാത്രയുടെ പ്രധാന ലക്ഷ്യത്തിന്റെ ആദ്യ കാരണം വിനോദമാണെന്നും സെന്റർ വ്യക്തമാക്കി. 2021ൽ രാജ്യത്തിലേക്ക് എത്തിയ മൊത്തം വിനോദസഞ്ചാരികളുടെ എണ്ണം 67 മില്യൺ ആണ്. 14 മില്യണിലധികം വിനോദസഞ്ചാരികളുമായി മക്ക ഒന്നാം സ്ഥാനവും 10 മില്യണിലധികം വിനോദസഞ്ചാരികളുമായി റിയാദ് രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം രാജ്യത്ത് മൊത്തം ടൂറിസ്റ്റുകൾ ചെലവാക്കിയ തുക ഏകദേശം 95 ബില്യൺ റിയാൽ കവിഞ്ഞുവെന്നും സെന്റർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News