കുവൈത്തിൽ വർക്ക് പെർമിറ്റിൽ വാർഷിക ശമ്പളത്തിൽ 50 ദിനാർ വർധന ഉൾപ്പെടുത്തുന്നത് റദ്ദാക്കി

  • 07/12/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ക് പെർമിറ്റിൽ വാർഷിക ശമ്പളത്തിൽ 50 ദിനാർ വർധന ഉൾപ്പെടുത്തുന്നത് റദ്ദാക്കി മാൻപവർ അതോറിറ്റി. പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തിൽ വർക്ക് പെർമിറ്റ് പ്രകാരമുള്ള തൊഴിലാളിയുടെ വേതനം വർദ്ധിപ്പിക്കുന്നതിനുള്ള നിയന്ത്രണം റദ്ദാക്കപ്പെടും. ഇത് പ്രതിവർഷം അമ്പത് ദിനാർ ആയാണ് കണക്കാക്കിയിരുന്നതെന്ന് മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മി പറഞ്ഞു. 

പുതിയ തീരുമാനം ബന്ധപ്പെട്ട വകുപ്പുകൾ പാലിക്കണം. കൂടാതെ 2015 മെയ് 4 ലെ മുൻ സർക്കുലർ റദ്ദാക്കപ്പെടുകയും ചെയ്തു. റദ്ദാക്കിയ സർക്കുലർ സ്വകാര്യ മേഖലയിലെ ബിസിനസ് ഉടമകൾക്ക് തൊഴിലാളികളുടെ ശമ്പളം പ്രതിവർഷം 50 ദിനാർ വർദ്ധിപ്പിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. തൊഴിലുടമയുടെ കാഴ്ചപ്പാട് അനുസരിച്ച് ഇനി ഏത് തരത്തിലും പ്രതിമാസ ശമ്പളം വർധിപ്പിക്കാമെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News