കുവൈത്തിൽ മരുന്നുകൾക്ക് ക്ഷാമം; ബജറ്റ് വര്‍ധിപ്പിക്കണണെന്ന് ആവശ്യം ഉയരുന്നു

  • 07/12/2022


കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ മരുന്നുക്ഷാമം ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രവർത്തനത്തിൽ പ്രതിസന്ധി നേരിടുമ്പോള്‍ വിഷയം പരിഹരിക്കുന്നതിനായി മരുന്നുകള്‍ക്കുള്ള ബജറ്റ്  വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് വിലയിരുത്തല്‍. 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള 520 മില്യണ്‍ കുവൈത്തി ദിനാര്‍ ബജറ്റിന്‍റെ ഒരു ഭാഗം പ്രാദേശിക കമ്പനികൾ വഴി സംഭരിച്ച മരുന്നുകളുടെ മുൻ ഇൻവോയ്‌സുകൾ തീർക്കാൻ ഉപയോഗിച്ചു. അതിനാൽ, മരുന്നുകൾക്ക് പുതിയ ഓർഡറുകൾ നല്‍കുന്നതിനുള്ള ബുദ്ധിമുട്ട് നേരിടുകയാണ്.

മരുന്നുകൾ വാങ്ങുന്നതിനുള്ള വെല്ലുവിളികളും തടസങ്ങളും മറികടക്കാൻ നിലവിലെ ബജറ്റ് 200 മുതല്‍ 250 മില്യണ്‍ കുവൈത്തി ദിനാര്‍ വരെയായി ബജറ്റ് ഉയര്‍ത്തണമെന്നാണ് ആവശ്യം ഉയരുന്നത്. മരുന്നുകളുടെ വാർഷിക ബജറ്റ് 490 മില്യണില്‍ നിന്ന് 520 മില്യണായി ഉയര്‍ത്തിയിരുന്നു. എന്നാൽ ജനസംഖ്യാ വർധനവ് കാരണം അത് ഇപ്പോഴും അപര്യാപ്തമാണ്. കൂടാതെ പുതിയ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനാൽ എല്ലാത്തരം മരുന്നുകളും മെഡിക്കൽ സപ്ലൈകളും വിതരണം ചെയ്യുന്നതിനും പ്രതിസന്ധിയുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News