പ്രത്യേക സാഹചര്യങ്ങളില്‍ ഗർഭച്ഛിദ്രം അനുവദിക്കുന്ന വ്യവസ്ഥകളുമുണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി

  • 07/12/2022


കുവൈത്ത് സിറ്റി: മാതൃ-ഭ്രൂണ ചികിത്സാരംഗത്തെ വിദഗ്ധരുടെ ഈ മേഖലയിലെ ചികിത്സകളെ കുറിച്ചുള്ള ഗള്‍ഫ് കോണ്‍ഫറന്‍സ് നടന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ദേശീയ മെഡിക്കൽ സേവനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാറും പങ്കെടുത്തു. അറബ് ഗൾഫ് രാജ്യങ്ങളിലെ സഹപ്രവർത്തകരുടെ വൈദ്യശാസ്ത്രത്തിലും പ്രസവചികിത്സയിലുമുള്ള അനുഭവങ്ങളെക്കുറിച്ച് പഠിക്കാൻ കോൺഫറൻസ് ലക്ഷ്യമിടുന്നുവെന്ന് അല്‍ നജ്ജാര്‍ പറഞ്ഞു.

മെഡിക്കൽ പ്രൊഫഷനും ഓക്സിലറി പ്രൊഫഷനുകളും പ്രാക്ടീസ് ചെയ്യുന്നതിനുള്ള 2020ലെ 70-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 17 പ്രകാരം ഗർഭച്ഛിദ്രം പ്രക്രിയ നിയന്ത്രിക്കേണ്ടതാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന മാനദണ്ഡങ്ങൾ സജ്ജീകരിക്കേണ്ടതുണ്ടെന്നും വ്യവസ്ഥ ചെയ്യുന്നു. ഗർഭധാരണം അമ്മയുടെ ജീവനും ആരോഗ്യത്തിനും നേരിട്ട് ഹാനികരമാണെങ്കിലോ അല്ലെങ്കിൽ ഗര്‍ഭസ്ഥ ശിശുവിന് രോഗം ബാധിച്ചിട്ടുണ്ടെങ്കിലുമാണ് ഗർഭച്ഛിദ്രം അനുവദിക്കുകയെന്ന് അല്‍ നജ്ജാര്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News